കുവൈറ്റ് സിറ്റി : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹായവുമായി ചൈനീസ് മെഡിക്കൽ ടീം കുവൈത്തിലെത്തി. കോവിഡ് പ്രതിരോധ രംഗത്തെ അനുഭവങ്ങൾ പരസ്പരം കൈമാറുന്നതിന്‍റെ ഭാഗമായാണ് വിദഗ്ധര്‍ അടങ്ങിയ സംഘം കുവൈത്ത് സന്ദര്‍ശിക്കുന്നത്. കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ ചൈനീസ് സംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം രാജ്യത്തെ സ്ഥിഗതികള്‍ വിലയിരുത്തി. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷലൈസേഷൻ സെക്രട്ടറി ജനറൽ ഡോ. ഫവാസ് അൽ രിഫാഇ, മറ്റു മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സന്ദർശനത്തിൽ നിരവധി ഫീൽഡ് സന്ദർശനങ്ങളും ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടും. ചൈനീസ് മെഡിക്കൽ സംഘത്തെ കുവൈത്ത് സന്ദര്‍ശിക്കുവാന്‍ സഹായിച്ചതിന് സൗദി വിദേശ-ആരോഗ്യ മന്ത്രാലയങ്ങൾക്ക് റിയാദിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ് അലി ഖാലിദ് അൽ സബ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് പരീക്ഷണങ്ങൾ നടത്തുന്നതിനായി സൗദി അറേബ്യയും ചൈനയും 995 ദശലക്ഷം റിയാൽ (265 മില്യൺ ഡോളർ) കരാറിൽ ഒപ്പുവച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?