കുവൈത്ത് സിറ്റി: ജൂൺ മാസത്തിൽ വാണിജ്യ വിമാന സർവീസുകൾക്കായി റിസർവേഷൻ അനുവദിക്കുന്നതായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കുവൈത്ത് എയര്‍വേസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും കുവൈത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങൾക്കനുസൃതമായി അടുത്ത അറിയിപ്പ് ലഭിക്കുന്നതുവരെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്നും കുവൈത്ത് എയര്‍വേസ് അധികൃതര്‍ പറഞ്ഞു. ബുക്കിംഗ് സ്വീകരിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എയർലൈൻ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?