ചൈനയിൽനിന്നുള്ള മെഡിക്കൽ ഉപകരണങ്ങള്‍ എത്തിച്ചു

  • 29/04/2020

കുവൈറ്റ് : കൊറോണ പകർച്ചവ്യാധി ചെറുക്കാനുള്ള മരുന്നുകളുമായി ചൈനയിൽനിന്ന് കുവൈറ്റ് എയർ ഫോഴ്‌സ് വിമാനം കുവൈറ്റിലെത്തി. മരുന്നും ചികിത്സാ ഉപകരണങ്ങളുമാണ് രാജ്യത്ത് എത്തിച്ചത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ ഇറക്കുമതി ചെയ്​തിരുന്നു.

രാജ്യത്തെ കൊറോണ വ്യാപനത്തെ തടയാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ഇറക്കുമതിയെന്ന് അധികൃതര്‍ അറിയിച്ചു.സൈനിക വിമാനങ്ങളിൽ അടുത്തദിവസം കൂടുതൽ മരുന്ന്​ എത്തിക്കു​മെന്ന്​ ചൈനയിലെ കുവൈത്ത്​ അംബാസഡർ സമീഹ്​ ഹയാത്ത്​ പറഞ്ഞു.

Related News