കുവൈറ്റ് : കൊറോണ പകർച്ചവ്യാധി ചെറുക്കാനുള്ള മരുന്നുകളുമായി ചൈനയിൽനിന്ന് കുവൈറ്റ് എയർ ഫോഴ്സ് വിമാനം കുവൈറ്റിലെത്തി. മരുന്നും ചികിത്സാ ഉപകരണങ്ങളുമാണ് രാജ്യത്ത് എത്തിച്ചത്. കഴിഞ്ഞ മാസവും ഇത്തരത്തിൽ ഇറക്കുമതി ചെയ്തിരുന്നു.
രാജ്യത്തെ കൊറോണ വ്യാപനത്തെ തടയാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇറക്കുമതിയെന്ന് അധികൃതര്‍ അറിയിച്ചു.സൈനിക വിമാനങ്ങളിൽ അടുത്തദിവസം കൂടുതൽ മരുന്ന് എത്തിക്കുമെന്ന് ചൈനയിലെ കുവൈത്ത് അംബാസഡർ സമീഹ് ഹയാത്ത് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?