കുവൈത്തിൽ 125 ഇന്ത്യക്കാരുൾപ്പടെ 284 പേർക്കുകൂടി കൊറോണ, 4024 കോവിഡ് 19 രോഗികൾ , രണ്ടു മരണം.

  • 30/04/2020

കുവൈത്ത് സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 284 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ ഇതിൽ 125 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4024 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ രണ്ട് മരണം ഉൾപ്പടെ ഇതുവരെ 26 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചത് 51, 54 ഉം വയസ്സുള്ള രണ്ട് ഇന്ത്യൻ പൗരന്മാരാണ് .

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 213 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1389 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില് അല് സബാ അറിയിച്ചു.

Related News