കുവൈത്ത് സിറ്റി : വിദേശത്ത് കുടുങ്ങിയ സ്വദേശികളെ നാട്ടിലേക്ക് കൊണ്ടുവരുന്ന രക്ഷാ ദൗത്യത്തിന്‍റെ മൂന്നാം ഘട്ടം അവസാനിച്ചതായി അധികൃതര്‍ അറിയിച്ചു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ന്യൂയോർക്ക്, ഗ്ലാസ്‌ഗോ,ഡബ്ലിന്‍, സൗദി നഗരമായ ഹെയ്‌ലി,മോസ്കോ, അർമേനിയ, കീവ്, വാർസോ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് മൂന്നാം ഘട്ടത്തില്‍ കുവൈത്തികളെ കൊണ്ടുവന്നത്. ലണ്ടിനിലേക്ക് 12 വിമാന സര്‍വീസും, മാഞ്ചസ്റ്ററിലേക്കും ന്യൂയോർക്കിലേക്കും ഗ്ലാസ്‌ഗോയിലേക്കും മൂന്ന് സര്‍വീസും, ഹെയ്‌ലിലേക്ക് രണ്ട് വിമാന സര്‍വീസുമാണ് നടത്തിയത്. മോസ്കോ, അർമേനിയ, കീവ്, വാർസോ നഗരങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ നടത്തിയതായും അറിയിച്ചു. കുവൈറ്റ് എയർവേയ്‌സും ജസീറ എയർവെയ്‌സും ചേര്‍ന്നാണ് യാത്രക്കാരെ കുവൈത്തില്‍ എത്തിച്ചത്. സ്വദേശത്തേക്കു മടങ്ങിപ്പോകുന്നതിനുള്ള പദ്ധതിക്ക് വിദേശകാര്യ മന്ത്രാലയം നേരിട്ടാണ് നേതൃത്വം നൽകുന്നത്. നാലാം ഘട്ടത്തില്‍ കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങിയ വിമാന കമ്പിനികള്‍ സഹകരിക്കും. സ്വദേശത്തേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കുന്ന കുവൈത്തികള്‍ക്ക് വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി വെബ്സൈറ്റും (www.withyou.e.gov.kw) ആരംഭിച്ചിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?