മത്സ്യ വിപണി വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് ഫിഷർമെൻ യൂണിയൻ

  • 30/04/2020

കുവൈത്ത് സിറ്റി: രാജ്യത്തെ മത്സ്യ മാര്‍ക്കറ്റ് വീണ്ടും തുറക്കണമെന്ന് കുവൈറ്റ് ഫിഷർമെൻ യൂണിയൻ ആവശ്യപ്പെട്ടു. ഷർക്ക്, ഫഹഹീൽ എന്നിവിടങ്ങളിലെ മത്സ്യ വിപണികൾ അനിശ്ചിതമായി അടച്ചുപൂട്ടുന്നത് മത്സ്യ മേഖലയെ സാരമായി ബാധിക്കും. പഴം പച്ചക്കറി വിപണികളും അറവുശാലകളും തുറന്നിട്ടും മത്സ്യ മാർക്കറ്റുകൾ തുറക്കാത്തത് വിചിത്രമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് മത്സ്യ മാര്‍ക്കറ്റ് അടച്ച് പൂട്ടിയത് മത്സ്യ കരിഞ്ചന്തക്ക് ഗുണകരമായിരിക്കുകയാണ്. നിലവാരമില്ലാത്ത മീനുകള്‍ ഉയര്‍ന്ന വിലക്കാണ് കരിഞ്ചന്തയില്‍ വിറ്റയിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മാര്‍ക്കറ്റ് അടച്ച് പൂട്ടിയത് മത്സ്യത്തൊഴിലാളികളേയും വെണ്ടർമാരേയും സാമ്പത്തികമായി ബാധിച്ചുവെന്നും മത്സ്യ വിപണികൾ ഉടന്‍ തുറക്കുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ആരോഗ്യ-മുനിസിപ്പാലിറ്റി മന്ത്രിമാരോട് യൂണിയൻ ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ ആരോഗ്യ മന്ത്രാലയത്തിന് അയച്ചുവെങ്കിലും ഇതുവരെയായിട്ടും മറുപടി ലഭിച്ചിട്ടില്ലന്നും യൂണിയന്‍ വ്യക്തമാക്കി.

Related News