എയർ ഇന്ത്യ സെർവർറിൽ ഞെട്ടിപ്പിക്കുന്ന സൈബർ ആക്രമണം; 45 ലക്ഷത്തോളം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു

  • 22/05/2021

ന്യൂഡെൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സെർവറുകൾക്ക് നേരെ സൈബർ ആക്രമണം നടന്നതായി എയർലൈൻ കമ്പിനി. 45,00,000 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് ചോർന്നതായി കമ്പിനി അധികൃതർ തന്നെ വ്യക്തമാക്കുന്നു.

ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തിൽ ഗുരുതരമായ ആക്രമണം ഉണ്ടായതെന്നാണ് കമ്പിനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അടക്കം ചോർന്നു. 2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വർഷത്തെ വിവരങ്ങളാണ് ചോർന്നത് എന്നാണ് റിപ്പോർട്ട്.

എയർ ഇന്ത്യക്ക് വേണ്ടി യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സീറ്റ എന്ന കമ്പനിയാണ്. ഈ കമ്പനിയാണ് സൈബർ ആക്രമണത്തിന് ഇരയായത്.

‘അത്യാധുനികമായ ഒരു സൈബർ ആക്രമണമാണ് ഉണ്ടാതെന്ന് കരുതുന്നു. ഇതിൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളും പാസ്‌പോർട്ട് വിശദാംശങ്ങളും അടക്കം ചോർന്നിട്ടുണ്ട്. ഇത് മറ്റ് ആഗോള എയർലൈൻസിനേയും ബാധിച്ചിട്ടുണ്ട് എന്നാണ് സൂചന’ ക്മ്പിനിക്ക് വേണ്ടി ജിതിൻ ജെയിൻ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ഡാറ്റ ചോർച്ച നടന്നതായി ഉപഭോക്താക്കളെ ഇമെയിൽ വഴി അറിയിച്ചതായി എയർ ഇന്ത്യ പറഞ്ഞു. എയർ ഇന്ത്യക്ക് പുറമേ യാത്രക്കാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ സീറ്റ കമ്പിനിയെ ആശ്രയിക്കുന്ന മറ്റ് വിമാന സർവീസ് കമ്പനികളും ഡാറ്റാ ചോർച്ചയ്ക്ക് ഇരയായി എന്നാണ് സൂചന.

ജനീവ ആസ്ഥാനമായുള്ള പാസഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണത്തിൽ പേര് വിവരങ്ങൾ, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ടിക്കറ്റ് വിവരങ്ങൾ തുടങ്ങിയവയും ചോർന്നതിൽ ഉൾപ്പെടുന്നു. വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കഴിയുന്ന ഇടങ്ങളിലെല്ലാം പാസ്വേഡുകൾ മാറ്റാൻ യാത്രക്കാരോട് ആവശ്യപ്പെട്ടതായും എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.

സൈബർ ആക്രമണത്തിൽ എയർ ഇന്ത്യ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റ ദുരുപയോഗം ചെയ്തതായി തെളിവുകളില്ലെന്ന് വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഉറപ്പ് നൽകി.

Related News