പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‍ട്രേഷൻ തുടങ്ങി

  • 22/05/2021

തിരുവനന്തപുരം: പ്രവാസികൾക്ക് ജീവിത കാലം മുഴുവൻ സാമ്പത്തിക സുരക്ഷ നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിയുടെ ഈ വർഷത്തെ രജിസ്‍ട്രേഷൻ തുടങ്ങി.

പ്രവാസി ഡിവിഡന്റ് പദ്ധതിയോട് കഴിഞ്ഞ വർഷം മികച്ച പ്രതികരണമാണ് പ്രവാസികളിൽ നിന്നുണ്ടായത്. മഹാമാരി സൃഷ്‍ടിച്ച പ്രതിസന്ധിക്കാലത്തും ഡിവിഡന്റ് പദ്ധതിയുടെ ലാഭ വിഹിതം 10 ശതമാനമായി സർക്കാർ നിലനിർത്തിയിട്ടുണ്ട്. ഇതിനായി സബ്‍സിഡി 0.7 ശതമാനം വർദ്ധിപ്പിച്ചു.

കിഫ്‍ബിയുടെ സഹകരണത്തോടെ കേരള പ്രവാസി ക്ഷേമ ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് വൻ സ്വീകരണമാണ് കഴിഞ്ഞ വർഷം പ്രവാസികൾ നൽകിയത്.

Related News