ഇന്ത്യയിൽ ബ്ലാക് ഫംഗസ് പിടിമുറുക്കുന്നു; 8,848 രോഗികൾ; ചികിൽസയ്ക്ക് മരുന്ന് ലഭ്യമാക്കിയതായി കേന്ദ്ര സർക്കാർ

  • 22/05/2021

ന്യുഡെൽഹി: രാജ്യത്ത് 8,848 പേർക്ക് ഇതിനകം ബ്ലാക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബ്ലാക് ഫംഗസ് ചികിൽസയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിനകം തന്നെ ആംഫോട്ടെറിസിൻ-ബി മരുന്ന് 23,680 യൂണിറ്റ് അധികമായി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് അനുവദിക്കുന്നത്.

രോഗികളുടെ എണ്ണത്തിൽ ഗുജറാത്താണ് മുന്നിൽ. 2,281 ബ്ലാക് ഫംഗസ് രോഗികളാണ് ഇവിടെയുള്ളത്. മഹാരാഷ്ട്രയിൽ 2000 ബ്ലാക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശ്-910, മധ്യപ്രദേശ്-720, രാജസ്ഥാൻ-700, തെലങ്കാന-350 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ഡെൽഹിയിൽ 197 പേർക്കും കേരളത്തിൽ 34 പേർക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം കോഴിക്കോട് ബ്ലാക്ക് ഫം​ഗസ് തീവ്രമാകുന്നുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ബ്ലാ​ക്ക് ഫം​ഗ​സ് (മ്യൂ​ക​ർ​മൈ​കോ​സി​സ്) ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 13 ആ​യി. 10 പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മൂ​ന്ന് പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ നാ​ലു പേ​ർ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ആ​റു​പേ​ർ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളു​മാ​ണ്.

പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രും ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള എ​ല്ലാ​വ​രും ഗു​രു​ത​ര പ്ര​മേ​ഹ രോ​ഗി​ക​ളാ​ണ്. ഒ​രാ​ൾ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​തി​നി​ടെ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ മ​ര​ണം ബ്ലാ​ക്ഫം​ഗ​സ് മൂ​ല​മാ​യി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം മേ​യ് 18ന് ​മ​ല​പ്പു​റം സ്വ​ദേ​ശി രോ​ഗം ബാ​ധി​ച്ച്‌ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചി​രു​ന്നു.

Related News