'ഒപ്പമുണ്ടാകും'; പാലസ്ഥീന്‍ പ്രസിഡന്‍റിനോട് കുവൈത്ത് അമീര്‍ ഫോണില്‍ സംസാരിച്ചു

  • 24/05/2021

കുവൈത്ത് സിറ്റി: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് കുവൈത്ത്. പാലസ്ഥീന്‍ പ്രസിഡന്‍റ്  മെഹമൗദ് അബ്ബാസിനെ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഫോണില്‍ വിളിച്ച് സംസാരിച്ചു. 

കുവൈത്തിന്‍റെ നയങ്ങളിലെ പ്രധാനപ്പെട്ടതാണ് പാലസ്ഥീനോടൊപ്പം നില്‍ക്കുക എന്നത് എന്ന് അമീര്‍ പറഞ്ഞു. ഈസ്റ്റ് ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്ര സ്റ്റേറ്റ് ആവാനുള്ള പാലസ്ഥീന്‍റെ ലക്ഷ്യത്തിന് എല്ലാ പിന്തുണയും കുവൈത്ത് നല്‍കും. 

അതേസമയം, കുവൈത്തിന്റെ നിലപാടിനെയും എല്ലാ മേഖലകളിലും പാലസ്ഥീന്‍റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളെയും പ്രസിഡന്റ് അബ്ബാസ് അഭിനന്ദിച്ചു. ഇതിനിടെ പാലസ്ഥീനുള്ള സഹായങ്ങളുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ആദ്യത്തെ വിമാനം അബ്‍ദുള്ള അൽ മുബാറക് എയർ ബേസിൽ നിന്ന് ഈജിപ്തിലെ കയ്റോയിലേക്ക് പുറപ്പെട്ടു.

Related News