കുവൈത്തിൽ ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ആവശ്യമുയരുന്നു.

  • 24/05/2021

കുവൈത്ത് സിറ്റി:ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്  അതിവേഗം കുവൈത്ത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജഹ്‌റ ആശുപത്രിയിലെ ഫെർട്ടിലിറ്റി മെഡിസിൻ യൂണിറ്റ് മേധാവി ഡോ. ഹാസെം അല്‍ റുമൈഹ് പറഞ്ഞു. 

ഇതിനകം പല രാജ്യങ്ങളും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്സിന്‍ നല്‍കുന്നത് ആരംഭിച്ച് കഴിഞ്ഞു. അടുത്തിടെ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്. വാക്സിന്‍ ഒരിക്കലും പുരുഷന്‍റെയും സ്ത്രീയുടെയും പ്രത്യുത്പാദനശേഷിയെ ബാധിക്കില്ല. 

ഗർഭിണിയാകാൻ വാക്സിനേഷൻ കഴിഞ്ഞ് മൂന്ന് മാസം കാത്തിരിക്കേണ്ട ആവശ്യവുമില്ല. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് കൊവിഡ് ബാധിക്കാനുള്ള അപകടസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News