പ്രവാസികളുടെ യാത്ര തടയുന്നത് അധാര്‍മ്മികമെന്ന് കുവൈറ്റ് എം പി.

  • 24/05/2021

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വികസത്തിനിലെ പങ്കാളികള്‍ എന്ന നിലയില്‍ പൗരന്മാര്‍ക്ക് എന്ന പോലെ പ്രവാസികള്‍ക്കും അവകാശങ്ങളുണ്ടെന്ന് താമര്‍ അല്‍ സുവൈത്ത് എംപി. പൗരന്മാർക്ക് യാത്ര അനുവദിക്കുമ്പോള്‍ പ്രവാസികള്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതില്‍ തടസം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും എംപി പറഞ്ഞു. 

പൗരന്മാർ പിന്തുടരുന്ന നടപടിക്രമങ്ങൾ പാലിച്ച് പ്രവാസികള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തടയുന്നത് ധാര്‍മ്മികമായി നോക്കുമ്പോള്‍ ശരിയല്ല, നിമയപരമായി നോക്കുമ്പോഴും അതില്‍ തെറ്റുണ്ട്. കുടുംബങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിലേറെയായി അകന്ന് കഴിയുന്നവരുണ്ട്. ഇത് ഒരു സര്‍ക്കാരിന്‍റെ കടമയാണെന്നും പക്ഷേ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News