ഭൂമിയിൽ കോവിഡ്; വിവാഹം ആകാശത്തിൽ വെച്ച് നടത്തി തമിഴ്‌നാട്ടിലെ യുവമിഥുനങ്ങൾ

  • 24/05/2021

ചെന്നൈ: കോവിഡ് മഹാമാരിക്കിടെ ആകാശത്ത് വച്ച്‌ നടന്നൊരു വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നത്. മെയ് 23നാണ് ആകാശത്തുവച്ച്‌ രണ്ട് പേർ വിവാഹിതരായത്. മധുരയിൽ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാർട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്.
 
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹം വിമാനത്തിൽ വച്ച്‌ നടത്തിയതിന് പിന്നിലെ കാരണവും കൊവിഡ് മഹാമാരി തന്നെയാണ് . മധുര സ്വദേശികളായ രാകേഷും ദീക്ഷണയുമായണ് വരനും വധുവും. 130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാർട്ടേഡ് വിമാനം പറന്നുയർന്ന് ആകാശത്തുവച്ച്‌ തന്നെ വിവാഹവും നടന്നു.
 
തമിഴ്നാട് സർക്കാർ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടികയും മെയ് 23 ന് നിയന്ത്രണത്തിൽ ഇളവ് നൽകുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ ചടങ്ങിൽ വച്ച്‌ രാകേഷും ദീക്ഷണയും വിവാഹിതരായിരുന്നെങ്കിലും തമിഴ്നാട് സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനത്തിൽ വച്ച്‌ വിവാഹം കഴിച്ച്‌ ആ ചടങ്ങ് മനോഹരമായ ഓർമ്മകളിലൊന്നാക്കമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത 130 പേരും തങ്ങളുടെ ബന്ധുക്കൾ ആണെന്നും എല്ലാവരും ആ‍ർടിപിസിആ‍ർ ടെസ്റ്റ് നടത്തി നെ​ഗറ്റീവ് ആയതാണെന്നും ദമ്ബതികൾ അറിയിച്ചു .

Related News