വിദേശ ബാച്ചിലറുകള്‍ റൂമില്‍ തിങ്ങി താമസിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി ആരോഗ്യ മന്ത്രാലയം

  • 24/05/2021

കുവൈത്ത് സിറ്റി : വിദേശ  ബാച്ചിലറുകള്‍  റൂമില്‍ തിങ്ങി താമസിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി ആരോഗ്യ മന്ത്രാലയം. തൊഴിലാളി ക്യാമ്പുകളിലും അപ്പാര്‍ട്ടുമെന്‍റുകളിലും കൂട്ടം കൂടി  താമസിക്കുന്നത് കൊറോണ വ്യാപനത്തിന് ഹേതുവാകുമെന്നും കടുത്ത ജാഗ്രതയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ആരോഗ്യ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്കി. രാജ്യത്തെ  പല തൊഴിലാളി ക്യാംപുകളിലും  പത്തും പതിനാറും പേര് ഒരുമിച്ചാണ്  താമസിക്കുന്നത്.  

കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്.  മുറിയിൽ ഒരാൾക്ക് പനിയോ, കഫകെട്ടോ അടങ്ങുന്ന രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇപ്പോയത്തെ സാഹചര്യത്തില്‍ റൂമില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ചെറിയ മുറികളിൽ ഒന്നിലേറെ ആളുകള്‍ താമസിക്കുന്നത് കൊറോണ അണുബാധക്ക് കാരണമാകുമെന്നും തൊഴിലുടമകള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ആരോഗ്യ  അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ആവശ്യമായ രീതിയിലുള്ള താമസ സൌകര്യം ഒരുക്കുവാന്‍ തൊഴിലുടമകള്‍ തയ്യാറാകണമെന്നും കോവിഡ് ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ആരോഗ്യനിയമങ്ങൾ പാലിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് അഭ്യര്‍ഥിച്ചു. 

Related News