കുവൈത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; കാലാവസ്ഥാ വകുപ്പ്.

  • 24/05/2021

കുവൈറ്റ് സിറ്റി :  കുവൈത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ കവിയുമെന്നതിനാൽ അടുത്ത ഏതാനും മണിക്കൂറുകളിൽ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി, ഇത് പൊടിപടലത്തിനും ദൃശ്യപരിധി 1000 മീറ്ററിൽ താഴെയായി കുറയുമെന്നും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു.  വൈകുന്നേരത്തോടെ  കാലാവസ്ഥ സുസ്ഥിരമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു. 

Related News