കടുത്ത ചൂട്; ഉച്ചസമയത്ത് പുറം ജോലികളില്‍ ഏര്‍പ്പെടരുതെന്ന് മാന്‍പവര്‍ അതോറിറ്റി

  • 24/05/2021

കുവൈത്ത് സിറ്റി: ചൂട് കനക്കുന്നത് പരിഗണിച്ച് ഉച്ച സമയത്തെ പുറം ജോലികള്‍ ഒഴിവാക്കി മാന്‍പവര്‍ അതോറിറ്റി. ജൂണ്‍ ആദ്യം മുതല്‍ ഓഗസ്റ്റ് അവസാനം വരെ ചൂട് കൂടുന്നതിനാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെ പുറം ജോലികളില്‍ ഏര്‍പ്പെടുന്നതിന് വിലക്കുണ്ട്. 

എല്ലാ ഗവര്‍ണറേറ്റുകളിലും ജൂണ്‍ ഒന്ന് മുതല്‍ ഈ തീരുമാനം ബാധകമാണ്. മാന്‍പവര്‍ അതോറിറ്റിയുടെ പരിശോധനയും ഉണ്ടാകും. 

ഈ തീരുമാനം തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അല്ലാകെ ജോലിയില്‍ തടസമുണ്ടാക്കാന്‍ ഉള്ളതല്ലെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ, താപനില കുറവുള്ള സമയങ്ങളില്‍ ജോലി ചെയ്ത് നഷ്ടപ്പെടുന്ന സമയത്തിന് പരിഹാരം കാണാമെന്നും അധികൃതര്‍ അറിയിച്ചു.

Related News