റെസിഡെൻസി കാലാവധിയുള്ള പ്രവാസികളെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചേക്കും.

  • 24/05/2021

കുവൈറ്റ് സിറ്റി : വിദേശികളെ  പൗരന്മാരുമായി തുല്യത കാണിക്കണമെന്നും , രാജ്യത്തിന്‍റെ വികസത്തിനിലെ പങ്കാളികള്‍ എന്ന നിലയില്‍ പൗരന്മാര്‍ക്ക് എന്ന പോലെ പ്രവാസികള്‍ക്കും അവകാശങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം  കുവൈറ്റ് എംപി മാർ നിലപാടെടുക്കുകയും ചെയ്തിരുന്നു.  

 ഇതിനെത്തുടർന്ന്  റെസിഡെൻസി കാലാവധിയുള്ള പ്രവാസികളെ കുവൈറ്റ് അംഗീകരിച്ച ആസ്ട്രാസെനക  - ഓക്സ്ഫോർഡ്, ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ എന്നീ വാക്‌സിനുകൾ സ്വീകരിച്ച വിദേശികളെ ക്വാറന്റൈൻ പിരീഡും പിസിആർ ടെസ്റ്റും നടത്തി കുവൈത്തിലേക്ക്  പ്രവേശിക്കാൻ അനുവദിക്കാനായി  പ്രവാസികളുടെ  ഡാറ്റ വിശകലനം ചെയ്യുകയാണെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  
 
മറ്റൊരു രാജ്യം വഴി ട്രാൻസിറ്റിലൂടെ കുവൈത്തിൽ പ്രവേശനം അനുവദിക്കും,  എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കില്ല, ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സർക്കാർ ആശയവിനിമയ കേന്ദ്രം ആഴ്ചതോറും ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. അണുബാധ കൂടുതലുള്ള രാജ്യങ്ങളുടെയും പുതിയ  വൈറസ് വകഭേദം  കണ്ടെത്തിയ രാജ്യങ്ങളുടെയും പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയകൾ മുന്നോട്ട് കൊണ്ടുപോകുകയും അണുബാധയുടെ കണക്കുകൾ കുറഞ്ഞു വരുകയും  ചെയ്യുന്ന ഉടൻ തന്നെ  പ്രവാസികളെ കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 

Related News