വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്‍ക്ക് ഹോം ക്വാറന്‍റീന്‍ നിര്‍ബന്ധം

  • 25/05/2021

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്‍ വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്ന് ദിവസത്തിന് ശേഷം പിസിആര്‍ പരിശോധന നടത്തണം. ഇതില്‍ നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്‍റീനില്‍ അവസാനിക്കുകയുള്ളൂ. 

നേരത്തെ, ഡിജിസിഎ അടക്കം ബന്ധപ്പെട്ട അധികൃതര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ച പൗരന്മാര്‍ നാട്ടിലേക്ക് തിരികെ വരുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ ഒഴിവാക്കിയ തീരുമാനം നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെ പൗരന്മാരാണ് തിരികെ എത്തിയത്.

Related News