വെള്ളം, വൈദ്യുതി ദുരുപയോഗം തടയാൻ നടപടികൾ.

  • 25/05/2021

കുവൈത്ത് സിറ്റി: വൈദ്യുതി, ജല ശൃംഖലകൾ തകരാറിലല്ലെന്ന് ഉറപ്പുവരുത്താൻ വൈദ്യുതി, ജല മന്ത്രാലയം വ്യാവസായിക, കാർഷിക മേഖലകളില്‍ പരിശോധന നടത്തി.  അൽ-അസിമ, അൽ-ജഹ്‌റ ഗവർണറേറ്റുകളിൽ ശനിയാഴ്ച നടത്തിയ പരിശോധന രാത്രി വൈകിയും നീണ്ടു. 

പരിശോധന സംഘം നാല് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയെന്നും നിയമലംഘനങ്ങൾ ശരിയാക്കാന്‍ 100 പേര്‍ക്ക് വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയതായും വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്വല്‍ സീഷ്വര്‍ സംഘത്തിന്‍റെ ഉപതലവന്‍ അഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു. 

അല്‍ റായ് , ഷുവൈഖ്  വ്യവസായ മേഖലകളെ കൂടാതെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജഹ്‌റ ഗവർണറേറ്റിലെ കാര്‍ഷിക മേഖലകളിലുമാണ് പരിശോധനകള്‍ നടന്നത്. ഉപകരണങ്ങള്‍ തകർക്കുക, സ്മെൽറ്ററുകളുടെയും ഫ്യൂസുകളുടെയും വലിപ്പം മാറ്റുക, വെള്ളം പാഴാക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നിയമം എല്ലാവരിലും നടപ്പാക്കാന്‍ ബാധ്യസ്ഥമാണെന്നും അൽ-ഷിമ്മരി പറഞ്ഞു.

Related News