ഇന്ത്യന്‍ അംബാസഡർ കുവൈത്ത് മിനിസ്ട്രി ഓഫ് ഓയിൽ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.

  • 25/05/2021

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ അംബാസഡർ സിബി ജോർജ് കുവൈത്ത് മിനിസ്ട്രി ഓഫ് ഓയിൽ അണ്ടർ സെക്രട്ടറി  ഷെയ്ഖ് ഡോ. നിമർ ഫഹദ് അൽ-മാലിക് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ, എണ്ണ മേഖലയിലെ ജീവനക്കാരുടെയും നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളുടെയും കുവൈത്തിലേക്കുള്ള മടങ്ങിവരൽ എന്നിവ ചർച്ച ചെയ്തു. 

പെട്രോളിയും മേഖലയിലെ എഞ്ചിനീയർമാരുടെ റെസിഡൻസി പുതുക്കൽ, കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള അടിയന്തിര വൈദ്യസഹായങ്ങൾ, പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ എന്നിവയും  ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

Related News