രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു; കുവൈറ്റ് പാർലമെന്റ് സമ്മേളനം മുടങ്ങി.

  • 25/05/2021

കുവൈത്ത് സിറ്റി : സർക്കാരിന്റെ അഭാവത്തെ തുടർന്ന് ഇന്ന് നടക്കേണ്ടിയിരുന്ന ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചതായി പാര്‍ലിമെന്‍റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം അറിയിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നതായി സ്പീക്കര്‍ വ്യക്തമാക്കി. മന്ത്രിമാര്‍ വിട്ട് നില്‍ക്കുന്നതിനെ തുടര്‍ന്ന് ഈ മാസത്തില്‍ രണ്ടാം തവണയാണ് തുടര്‍ച്ചയായി സ​ഭ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. പാര്‍ലിമെന്‍റ് നിയമ പ്രകാരം അംഗങ്ങളുടെ  ക്വാറം തികഞ്ഞാലും ​ മ​ന്ത്രി​മാ​ർ  പങ്കെടുത്താല്‍ മാത്രമേ സഭ ചേരുവാന്‍ സാധിക്കുകയുള്ളൂ. പ്ര​തി​പ​ക്ഷ​ത്തി​ന്​ മുന്തൂക്കമുള്ള  പാ​ർ​ല​മെ​ൻ​റി​ൽ സ​ർ​ക്കാ​റും പാ​ർ​ല​മെ​ൻ​റും ത​മ്മി​ലു​ള്ള തര്‍ക്കം തുടര്‍ന്നാല്‍ പാ​ർ​ല​മെ​ൻ​റ്​ പി​രി​ച്ചു​വി​ടല്‍ അടക്കമുള്ള കടുത്ത നടപടിയിലേക്ക്  നീങ്ങുവാനാണ് സാധ്യയുണ്ടെന്ന്  നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. 

Related News