കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് യാത്രാനുമതിയില്ല; കുവൈത്തില്‍ വ്യോമ യാത്രക്കാര്‍ കുറയുന്നു

  • 25/05/2021

കുവൈത്ത് സിറ്റി : കോവിഡ് നിയന്ത്രണങ്ങളെ ഭാഗമായി  രാജ്യത്തിന് പുറത്തേക്ക് പോകുന്ന സ്വദേശി പൗരന്മാർക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വ്യോമ യാത്രക്കാര്‍ കുറയുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് കുവൈത്ത്  മന്ത്രിസഭ കോവിഡ് വാക്സീൻ സ്വീകരിക്കാത്ത സ്വദേശികൾക്ക് വിമാനയാത്ര വിലക്കി കൊണ്ട് തീരുമാനം എടുത്തത്. 

കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാത്തവർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്ന് സിവിൽ ഏവിയേഷൻ കുവൈത്തിൽ സർവീസ് നടത്തുന്ന വിമാന കമ്പനികളെ അറിയിച്ചതായി ഡി.ജി.സി.എ അറിയിച്ചു.  തീരുമാനം നടപ്പാക്കുന്നതിന് മുമ്പായി 63 വിമാനങ്ങള്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ 47 സര്‍വീസുകളായും 22 സര്‍വീസുകളായും  കുറഞ്ഞതായി  സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഓപ്പറേഷൻസ് അധികൃതര്‍  പറഞ്ഞു. അതിനിടെ അവധിക്കാലത്തിനായി പുറത്തേക്ക് പോകുന്ന യാത്രക്കാര്‍  വാക്സിനേഷന്‍ സ്വീകരിച്ചവരാണെങ്കില്‍  യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടില്ലെന്നും  കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് വിമാനത്താവളം ഇപ്പോഴും 10 ശതമാനം ശേഷിയിൽ പ്രവര്‍ത്തിക്കുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Related News