അന്താരാഷ്ട്ര യോഗ ദിനം; മത്സരങ്ങളുമായി ഇന്ത്യന്‍ എംബസി.

  • 25/05/2021

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 18ന് വിപുലമായി ആഘോഷിക്കാന്‍ ഇന്ത്യന്‍ എംബസി. ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മത്സരങ്ങള്‍ നടത്താന്‍ എംബസി തീരുമാനിച്ചിട്ടുണ്ട്. '‘Be With Yoga, Be at Home’' എന്ന വിഷയത്തിലുള്ള ഫോട്ടോ മത്സരമാണ് ആദ്യത്തേത്. 

'My Family and Yoga Time’' എന്ന വിഷയത്തില്‍ വീഡിയോ ബ്ലോഗിംഗ് മത്സരമാണ് രണ്ടാമത്. എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുവൈത്തിലുള്ള ഇന്ത്യക്കാരുടെ  സുഹൃത്തുക്കൾക്കും മത്സരത്തില്‍ പങ്കെടുക്കാം. edu.kuwait@mea.gov.in എന്ന മെയിലിലേക്ക് ജൂണ്‍ 10 വരെ എന്‍ട്രികള്‍ അയക്കാം. 

എംബസിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ എന്‍ട്രികള്‍ പോസ്റ്റ് ചെയ്യും. പേര്, രാജ്യം, പാസ്പോര്‍ട്ട് നമ്പര്‍, ജനനതീയതി, ഫോണ്‍ നമ്പര്‍, മെയില്‍ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്തണം.

Related News