ഫിലിപ്പൈൻസ്സില്‍ നിന്ന് ആദ്യ ബാച്ച് ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിലെത്തി

  • 25/05/2021

കുവൈത്ത് സിറ്റി: ഫിലിപ്പൈൻസ്സില്‍ നിന്നുള്ള ആദ്യ ബാച്ച് ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തിലെത്തി. ഫിലിപ്പൈൻസ്സ് തൊഴില്‍ മന്ത്രാലയം കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനുള്ള വിലക്ക് നീക്കിയതോടെയാണ് ആദ്യ ബാച്ച് എത്തിയത്. 

തൊഴിലാളികള്‍ രണ്ടാഴ്ച ക്വാറന്‍റീനില്‍ ആയിരിക്കുമെന്ന് റിക്രൂട്ടിംഗ് കമ്പനി ഉടമ ബാസം അല്‍ ഷമ്മാരി പറഞ്ഞു. ഫിലിപ്പൈൻസ്സില്‍ നിന്നുള്ള വിമാനങ്ങള്‍ ഇരട്ടിയാക്കിയതോടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ബാച്ച് തൊഴിലാളികള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News