നിലപാട് കടുപ്പിച്ച് കേന്ദ്രം: സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണം

  • 26/05/2021



സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമമനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയോ എന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതൽ നിലവിൽ വന്നുവെന്ന് അറിയിച്ച മന്ത്രാലയം, റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിൻറെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതൽ സാമൂഹിക മാധ്യമങ്ങൾക്ക് സർക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. ഈ നിയമം ഉപയോക്താവിൻറെ സ്വകാര്യതയുടെ ലംഘനമാണെന്ന് ഫെയ്സ്ബുക്കിൻറെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വാദിക്കുന്നു. കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങൾക്ക് സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ് ആപ്പിൻറെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സുരക്ഷയും പുതിയ നിയമത്തോടെ ദുർബലമാകും.

Related News