ഇന്ത്യൻ എംബസ്സി വാട്സ് ആപ്പ് ഹെൽപ് ലൈൻ സർവീസ് ആരംഭിച്ചു.

  • 26/05/2021

കുവൈറ്റ് സിറ്റി :  ഇന്ത്യൻ എംബസ്സി വാട്സ് ആപ്പ് ഹെൽപ് ലൈൻ സർവീസ് ആരംഭിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിക്കായി എംബസിയുടെ സേവനങ്ങൾ കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി പുതിയ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ  നമ്പറുകൾ ആരംഭിക്കുന്നത് .

എംബസി വാഗ്ദാനം ചെയ്യുന്ന വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പന്ത്രണ്ട് (12) പുതിയ വാട്ട്‌സ്ആപ്പ് ഹെൽപ്പ്ലൈൻ നമ്പറുകൾ പ്രവർത്തനമാരംഭിച്ചു . ലാൻഡ്‌ലൈൻ, മൊബൈൽ നമ്പറുകൾ, ഇമെയിലുകൾ,  നേരിട്ടുള്ള  സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ  നിലവിലുള്ള സംവിധാനത്തിന് പുറമേയാണ് ഈ സൗകര്യം എന്ന് എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.

ഏതെങ്കിലും പ്രത്യേക സഹായത്തിനായി ഇന്ത്യൻ പൗരന്മാർക്ക് ബന്ധപ്പെട്ട നമ്പറുകളിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. മറുപടി ലഭിക്കുന്നതിന് ആളുകൾ അവരുടെ മുഴുവൻ പേരും വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉപയോഗിച്ച് പരാതിയുടെ / അന്യോഷണത്തിന്റെ   മുഴുവൻ വിശദാംശങ്ങളും അയയ്ക്കാൻ നിർദ്ദേശിക്കുന്നു.  എന്നാൽ ഈ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് കോളുകൾ സ്വീകരിക്കില്ല. എംബസി ഔദ്യോഗിക  പ്രവൃത്തി സമയങ്ങളിൽ ആയിരിക്കും  വാട്ട്‌സ്ആപ്പ് നമ്പറുകൾ പ്രവർത്തിക്കുക. 

ബന്ധപ്പെടേണ്ട നമ്പറുകൾ : -
 Press-Release-WhatsApp-Helpline-Numbers-1-2-page-002-1-768x756.jpg .


 


Related News