ഇന്ത്യ-കുവൈറ്റ് ഡൈനാമിക് പാർട്ണർഷിപ്പ്; കോവിഡിനെതിരായ പോരാട്ടത്തിന് പിന്തുണയർപ്പിച്ച് കുവൈറ്റ് ടവറിൽ ഇന്ത്യൻ പതാക.

  • 26/05/2021

കുവൈറ്റ് സിറ്റി : കോവിഡിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകുന്നതിനായി കുവൈറ്റ് ടവർ ഇന്ത്യ പതാക പ്രദർശിപ്പിച്ചു.ശക്തമായ ഇന്ത്യ കുവൈറ്റ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കുവൈറ്റ് പിന്തുണ നൽകുന്നതിനായി കുവൈറ്റ് ടവർ ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർത്തി.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ പങ്കാളിത്തം കാണിക്കുന്നതിനായി കുവൈറ്റ് പതാകയുടെയും ഇന്ത്യ പതാകയുടെയും ചിത്രം മെയ് 26 ബുധനാഴ്ച കുവൈറ്റ് ടവറിൽ പ്രദർശിപ്പിച്ചു . ഇതാദ്യമായാണ് കുവൈറ്റ് ടവർ ഇന്ത്യയുടെ ത്രിവർണ്ണ പതാക കൊണ്ട് അലങ്കരിക്കുന്നത്. 

"ഇന്ത്യ-കുവൈറ്റ് ഡൈനാമിക് പാർട്ണർഷിപ്പ്: കോവിഡ് -19 നെതിരായ ഈ കൂട്ടായ പോരാട്ടത്തിൽ ഇന്ത്യയുടെ ഉറ്റസുഹൃത്തായ കുവൈത്തിൽ നിന്നുള്ള പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും ആശ്വാസകരമായ സന്ദേശം. ആശംസകൾ അറിയിക്കുന്നതിനായി ഇന്ത്യയുടെ ത്രിവർണ്ണ പതാക കുവൈറ്റ് ടവറിൽ പ്രദർശിപ്പിച്ചു"  എന്ന്  കുവൈത്തിലെ ഇന്ത്യൻ എംബസി ട്വീറ്ററിൽ കുറിച്ചു. കൊറോണ പാൻഡെമിക്കിന്റെ രണ്ടാം തരംഗം ഇന്ത്യയെ ബാധിച്ച പ്രയാസകരമായ സമയത്ത് ഇന്ത്യയെ സഹായിച്ച  ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.

Related News