ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ധനക്കമ്മി രേഖപ്പെടുത്തുക കുവൈത്തിലായിരിക്കുമെന്ന് എസ് ആന്‍ഡ് പി.

  • 27/05/2021

കുവൈത്ത് സിറ്റി: ജിഡിപിയുടെ 20 ശതമാനം എന്ന നിലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍, കുവൈത്തിലായിരിക്കും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ധനക്കമ്മി രേഖപ്പെടുത്തുക എന്ന് സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍ (എസ് ആന്‍ഡ് പി) ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി. 

അതേസമയം, ബഹറൈനിലും യുഎഇയിലും ആറ് ശതമാനം, സൗദി അറേബ്യ അഞ്ച് ശതമാനം, ഒമാന്‍ നാല് ശതമാനം, ഖത്തര്‍ ഒരു ശതമാനം എന്നിങ്ങനെയാവും കമ്മി രേഖപ്പെടുത്തുക. 2021നും 2024നും ഇടയില്‍ ഗള്‍ഫ് നാടുകളുടെ  മൊത്തം കമ്മി 335 ബില്യണ്‍ ഡോളറില്‍ എത്തും. 

റിപ്പോര്‍ട്ട് പ്രകാരം ഇതിന്‍റെ 60 ശതമാനം സൗദിയും 25 ശതമാനം കുവൈത്തും ഏഴ് ശതമാനം യുഎഇയും നാല് ശതമാനം ഒമാനും സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News