കൊറോണ വാക്സിന് പുറമെ ബ്ലാക് ഫംഗസ് ബാധക്കുള്ള മരുന്നും ഉത്പാദിപ്പിച്ച്‌ ഇന്ത്യ; ഡോസിന് വില 1200 രൂപ

  • 27/05/2021

മുംബൈ: കൊറോണ ബേധമായതിനു ശേഷം പിടിപെടുന്ന രോഗമായ മ്യൂക്കർ മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് ബാധ ഇന്ത്യയിൽ വർദ്ധിച്ചു വരുകയാണ്. ഈ അസുഖത്തിന് ഫലപ്രദമായ മരുന്നുകൾ ലഭിക്കാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിടുന്നത്. നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ അവസരത്തിൽ ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനുകൾ ഇന്ത്യ ഉത്പാദിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണ്.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെനറ്റിക് ലൈഫ് സയൻസസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇൻജക്ഷനായ ആംഫോടെറിസിൻ ബി ഉത്പദിപ്പിക്കാൻ തുടങ്ങിയത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്പനി മാത്രമാണ് ബ്ലാക് ഫംഗസിനുള്ള ഇൻജക്ഷൻ ഉത്പാദിപ്പിക്കുന്നത്. ഇൻജക്ഷൻ ഒരു ഡോസിന് 1200 രൂപ വില വരുമെന്നും തിങ്കളാഴ്ച മുതൽ മരുന്ന് വിതരണം ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Related News