ഇംഗ്ലീഷിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളുമായി ആഭ്യന്തര മന്ത്രാലയം

  • 27/05/2021

കുവൈത്ത് സിറ്റി: സാമൂഹ്യ മാധ്യമങ്ങളിൽ ഇംഗ്ലീഷിലുള്ള പുതിയ അക്കൗണ്ടുകൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. പുതിയ നിയമങ്ങൾ, പൊതു അറിയിപ്പുകൾ, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവയെ കുറിച്ച് അറബി വശമില്ലാത്തവരെയും അറിയിക്കാനാണ് പുതിയ അക്കൗണ്ടുകള്‍ തുറന്നത്. 

EN_KUW_MOI എന്ന അക്കൗണ്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളിലുണ്ട്. രാജ്യവ്യാപകമായി മന്ത്രാലയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ അക്കൗണ്ടുകളെന്ന് പിആര്‍ ആന്‍ഡ് മീഡിയ ഡയറക്ടര്‍ തൗഹീദ് അല്‍ കന്ദരി  പറഞ്ഞു.

Related News