ജാബർ ബ്രിഡ്ജ് ഡ്രൈവ് ത്രൂ വാക്സിനേഷൻ സെൻ്റർ അടുത്ത ഞായറാഴ്ച തുറക്കും.

  • 27/05/2021

കുവൈത്ത് സിറ്റി: ഷെയ്ഖ് ജാബർ പാലത്തിലുള്ള ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം അടുത്ത ഞായറാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഏകദേശം 30,000 സ്ക്വയർ മീറ്ററിലായി ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമാണ് തയാറായിട്ടുള്ളത്. 

4000 മുതൽ 5000 വരെ ആളുകൾക്ക് പ്രതിദിനം വാക്സിൻ നൽകാൻ സാധിക്കും. 20 ബൂത്തുകളിൽ ഒരു സമയം എട്ട് കാറുകൾക്ക് വരെ പ്രവേശിക്കാം. 

നാല് മിനിറ്റിനുള്ളിൽ 80 പേർക്ക് വരെ വാക്സിൻ നൽകാം. പൊതുജനങ്ങൾക്കായി തുറക്കുന്നതിന് മുമ്പായി ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്

Related News