കുവൈത്തിലേക്കുള്ള വിമാന യാത്രക്കാരുടെ മാര്‍ഗ രേഖ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം.

  • 27/05/2021

കുവൈത്ത് സിറ്റി : അന്താരാഷ്ട്ര വിമാന യാതക്കാര്‍ക്കായി പുതിയ  നടപടി ക്രമങ്ങള്‍ തയ്യാറാക്കി  ആരോഗ്യ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിനകത്തേക്കും പുറത്തേക്കും കുവൈത്തി സ്വദേശികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കുന്നത്. നേരത്തെ കോവിഡ് വാക്സീൻ സ്വീകരിച്ചിട്ടില്ലാ‍ത്ത സ്വദേശികൾക്ക് വിമാനയാത്ര അനുവദിക്കേണ്ടെന്ന് കുവൈത്ത് സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ സര്‍ക്കുലര്‍ പ്രകാരം മുസാഫർ ആപ്പിലും ശ്ലോനാക് ആപ്ലിക്കേഷനിലും രജിസ്റ്റർ ചെയ്ത  വാക്സിനേഷൻ ലഭിച്ച എല്ലാ പൗരന്മാർക്കും യാത്ര ചെയ്യാന്‍ അനുവദിക്കും. അതോടപ്പം ആരോഗ്യ കാരണങ്ങളാല്‍ വാക്സിനേഷന്‍ സ്വീകരിക്കാത്തവര്‍ക്കും  ഗർഭിണികള്‍ക്കും കുട്ടികള്‍ക്കും  നിയന്ത്രണങ്ങള്‍ക്ക് വിധേയമായി യാത്ര ചെയ്യുവാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശി യാത്രക്കാര്‍ നിര്‍ബന്ധമായും മുസാഫർ ആപ്പും ശ്ലോനാക് ആപ്പും  ഡൗണ്‍ലോഡ് ചെയ്യണമെന്നും 72 മണിക്കൂറിനകവുമുള്ള കോവിഡ്19 പിസിആർ പരിശോധനയുടെ പോസിറ്റീവ് സർടിഫിക്കറ്റും സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു . കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍പോര്‍ട്ടില്‍  സജ്ജമാക്കിയ ഏരിയയില്‍  നിന്നും പി‌സി‌ആർ പരിശോധന നടത്തണമെന്നും 14 ദിവസം ക്വാറന്‍റൈന്‍ അനുഷ്ടിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ആദ്യ ഏഴ് ദിവസം ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍റൈനും പിന്നീട് കോവിട് ഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴ് ദിവസം ഹോം ക്വാറന്‍റൈനും അനുഷ്ഠിക്കണം. വാക്സിനേഷൻ ചെയ്ത കുവൈത്തി യാത്രികര്‍ക്ക് 72 മണിക്കൂറിനകവുമുള്ള കോവിഡ്19 പിസിആർ പരിശോധന കയ്യിലുണ്ടെങ്കില്‍  ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. രാജ്യത്തെത്തിയ ശേഷം മൂന്ന്  ദിവസത്തിനുള്ളിൽ നടത്തുന്ന പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. അതിനിടെ  രാജ്യത്തേക്ക് തിരികെയെത്തുന്ന രോഗികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും , നയതന്ത്രജ്ഞർ, അവരുടെ ബന്ധുക്കളും വീട്ടുജോലിക്കാരും, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മെഡിക്കൽ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വിദേശത്ത്  ഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികള്‍ക്കും ക്വാറന്‍റൈനില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 

Related News