വാക്സിന്‍ സമയക്രമം; ഫൈസര്‍ വാക്സിന്‍ നല്‍കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദേശം അയക്കും.

  • 28/05/2021

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ച അഞ്ച് ആരോഗ്യ കേന്ദ്രങ്ങളുടെ ഭാഗങ്ങളില്‍ താമസിക്കുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ വാക്സിന്‍ സമയക്രമത്തെ കുറിച്ച് ടെക്സ്റ്റ് സന്ദേശം ലഭിക്കും 

ഷാബിലെ അല്‍ സിദ്ദിഖും മുസെയ്ദ് അല്‍ സലായും, ഇഷ്ബില്ലയിലെ മുത്താബ് അല്‍ ഷാലാഹി, മാസായെലും നസീമും എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് അനുമതിയുള്ളത്. ഓരോ ഗവർണറേറ്റുകൾക്കും അനുവദിച്ച വാക്സിൻ നൽകുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. 

ഓരോ കേന്ദ്രങ്ങളിലും 400 വീതം, പ്രതിദിനം 2000 പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഈ കേന്ദ്രങ്ങള്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ഇതോടെ മിഷ്റഫിലെ കുവൈത്ത് വാക്സിനേഷന്‍ സെന്‍ററിന്‍റെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. ജാബര്‍ ബ്രിഡ്ജ് വാക്സിനേഷന്‍ സെന്‍റര്‍ ഉടന്‍ തുറക്കുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

Related News