കുവൈത്തിൽ സ്വകാര്യ നഴ്സറികള്‍ ജൂണില്‍ തുറക്കാന്‍ സാധ്യത

  • 28/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ നഴ്സറികള്‍ ജൂണില്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. കൊവിഡിനെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റിയുടെ അംഗീകാരത്തോടെ നേഴ്സറികള്‍ തുറക്കാനാണ് നീക്കം. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് കമ്മിറ്റി റിപ്പോര്‍ട്ട് തേടിയിരുന്നു. സ്വകാര്യ നഴ്സറികൾ വീണ്ടും തുറക്കുന്നതിന് മുന്നോട്ട് വച്ചിട്ടുള്ള സുപ്രധാന വ്യവസ്ഥകളിലൊന്ന് ആരോഗ്യ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള ഒരു കരാറിൽ ഉടമകൾ ഒപ്പിടണം എന്നുള്ളതാണ്. 

അതേസമയം രക്ഷിതാക്കളോ മാതാപിതാക്കളോ കുട്ടികളുമായി ബന്ധപ്പെട്ട ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത സംബന്ധിച്ച് ഒപ്പിടും. 

അടുത്തയാഴ്ച നഴ്സറികളിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം തുടരുന്നുണ്ട്. ഇങ്ങനെ ജീവനക്കാര്‍ക്ക് വാക്സിന്‍ ലഭിക്കുന്നത് അനുസരിച്ചും അവരുടെ പിസിആര്‍ പരിശോധന ഫലം നെഗറ്റീവ് ആകുന്നതും ആശ്രയിച്ചാകും നഴ്സറികള്‍ തുറക്കുന്നത്.

Related News