90% പൈലറ്റുമാർക്കും ഹോസ്റ്റുകൾക്കും വാക്‌സിനേഷൻ നൽകി, അടുത്ത ഘട്ടം വെജിറ്റൽ മാർക്കറ്റ് തൊഴിലാളികള്‍ക്കും നഴ്സറി ജീവനക്കാര്‍ക്കും

  • 28/05/2021

കുവൈത്ത് സിറ്റി: മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന്‍റെ മൂന്നാം ഘട്ടത്തില്‍ കുവൈറ്റ്  വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്നു. മൂന്നാം ഘട്ടത്തില്‍ കുവൈത്ത് വിമാനത്താവളം, കുവൈത്ത് എയര്‍വേയ്സും അനുബന്ധ സ്ഥാപനങ്ങളുമാണ് പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളതെന്ന് മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പയിന് നേതൃത്വം നല്‍കുന്ന ഡോ. ദിനാ അല്‍ ദബീബ് പറഞ്ഞു. 90% പൈലറ്റുമാർക്കും ഹോസ്റ്റുകൾക്കും ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകി, രണ്ടാം ഘട്ടത്തിൽ എല്ലാ ഗ്രൗണ്ട് ക്രൂവിനും വാക്സിനേഷൻ നൽകുന്നത് തുടരുകയാണ്.

വിമാനത്താവളം, കുവൈത്ത് എയര്‍വേയ്സും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏകദേശം 4000 ജീവനക്കാര്‍ ഉണ്ടാകുമെന്നാണ് കണക്ക്. വിമാനത്താവളത്തിലെ വാക്സിനേഷന്‍ ഇന്ന് പൂര്‍ത്തിയാക്കുമെന്നും ഡോ. ദിനാ കൂട്ടിച്ചേര്‍ത്തു. 

പൗരന്മാരും പ്രവാസികളുമായി അടുത്ത് സമ്പര്‍ക്കം വരുന്ന തൊഴിലാളികളെയും മൂന്നാം ഘട്ട മൊബൈല്‍ ഫീല്‍ഡ് വാക്സിനേഷന്‍ ക്യാമ്പിന്‍റെ ഭാഗമാക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സലൂണുകളിലെ വാക്സിനേഷന്‍ പ്രക്രിയ പൂര്‍ണമായിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്കും നഴ്സറി ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക.

Related News