രാജ്യത്തെ വിപണിയിൽ 2000 ത്തിനെക്കാൾ 500 രൂപ നോട്ടുകൾ; റിസർവ് ബാങ്ക് റിപ്പോർട്ട് ശ്രദ്ധേയമാകുന്നു

  • 29/05/2021


ന്യൂഡൽഹി : രാജ്യത്തെ കറൻസി വിതരണവുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് റിപ്പോർട്ട് ശ്രദ്ധേയമാകുന്നു. ഇത് പ്രകാരം രാജ്യത്ത് വിപണിയിൽ വിതരണത്തിലുള്ള കറൻസി നോട്ടുകളിൽ 31 ശതമാനവും 500 രൂപ നോട്ടെന്നാണ് വ്യക്തമാക്കുന്നു. 2019-20 കാലത്തെ അപേക്ഷിച്ച് 2020-21 കാലത്ത് കൂടുതൽ കറൻസി നോട്ടുകൾ വിപണിയിലുണ്ടെന്നും റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ വിപണിയിൽ 2018 ൽ വെറും 15 ശതമാനമായിരുന്നു 500 രൂപ നോട്ടുകൾ ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും ഇത് 15 ശതമാനത്തിൽ നിന്ന് 25.4 ശതമാനമായി ഉയർന്നു. 2020-21 കാലത്ത് ഇത് 31 ശതമാനമായെന്നും റിപ്പോർട്ടിൽ പറഞ്ഞു.

മൂല്യത്തിന്റെ കണക്കിൽ നോക്കുകയാണെങ്കിൽ വിപണിയിലുള്ള 500 രൂപ നോട്ടുകളുടെ മൂല്യം ആകെ നോട്ടുകളുടെ മൂല്യത്തിന്റെ 68.4 ശതമാനം വരും. 2020 ൽ ഇത് 60.8 ശതമാനമായിരുന്നു. 2019 ൽ ആകട്ടെ 51 ശതമാനവും. അതേസമയം രാജ്യത്തെ 2000 രൂപ നോട്ടുകളുടെ എണ്ണവും മൂല്യവും ക്രമമായി താഴേക്ക് പോവുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related News