ഡോൾഫിനുകൾ കുവൈത്ത് കടൽ തീരത്ത്

  • 29/05/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കടല്‍ തീരങ്ങളില്‍ ഡോൾഫിനുകളെ കണ്ടെത്തിയതായി ഫിഷറീസ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മര്‍സൂഖ് അൽ അസ്മി അറിയിച്ചു.  കുവൈറ്റ് ബേ, ഫൈലക ദ്വീപിനടുത്തുള്ള ഖൈറാൻ, അൽ-സൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡോൾഫിനുകളെ കണ്ടെത്തിയത്. ഡോൾഫിനുകൾ പൊതുവേ സമാധാന പ്രിയരാണെന്നും  മനുഷ്യരെ ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യരോട് പ്രത്യേകം ഇണങ്ങുന്ന സസ്തനിയായ ഡോൾഫിൻ ബുദ്ധി ശാലികളും സമൂഹജീവികളുമാണ്. ഇവയ്ക്ക് 25 മുതൽ 32 കി.മീ വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും. ചെങ്കടലുകളിൽ ധാരാളം കാണപ്പെടുന്ന ഇവയിൽ ചില വിഭാഗങ്ങൾ വംശ നാശ ഭീഷണി നേരിടുന്നുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു.ഡോൾഫിനുകളെ കൊല്ലുന്നത് കുവൈത്തില്‍ നിരോധിച്ചിട്ടുണ്ട്. 

Related News