യുഎസ് കമ്പനിയുമായി മെഡിക്കൽ നിര്‍മ്മാണ കരാര്‍ ഒപ്പിട്ട് ആരോഗ്യ മന്ത്രാലയം.

  • 29/05/2021

കുവൈത്ത് സിറ്റി: യുഎസ് കമ്പനിയുമായി 26 നൂനത മെഡിക്കൽ  ഉത്പന്നങ്ങളുടെ നിര്‍മ്മാണ കരാര്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഒപ്പിട്ടു. അബോട്ട് ഇന്‍റര്‍നാഷണല്‍ എന്ന കമ്പനിയുമായി കരാറിലായ കാര്യം ആരോഗ്യ മന്ത്രി ഡോ. ബാസല്‍ ഹുമൗദ് ഹമദ് അല്‍ സബാഹ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

ആരോഗ്യ മന്ത്രാലയം ഒരു പുതിയ നേട്ടം കൈവരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. മെഡിക്കല്‍ വ്യവസായങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നിക്ഷേപങ്ങളെ കുവൈത്ത് പ്രോത്സാഹിപ്പിക്കും. 

ഇതിന്‍റെ ഫലമായാണ് അബോട്ട് ഇന്‍റര്‍നാഷണല്‍ 26 നൂനത ഉത്പന്നങ്ങള്‍ കുവൈത്തില്‍ നിര്‍മ്മിക്കാമെന്ന കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related News