കുവൈത്തിൽ സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ച ശേഷവും വാക്സിനേഷന്‍ തുടരും.

  • 29/05/2021

കുവൈത്ത് സിറ്റി: മഹാമാരിക്കൊപ്പം ജീവിക്കുന്നതിനായി ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തി ആരോഗ്യ വിഭാഗം അധികൃതര്‍. സാമൂഹിക പ്രതിരോധ ശേഷി അതിവേഗം കൈവരിക്കുക, വാക്സിനേഷന്‍ നല്‍കുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുക, കൊവിഡ് ബാധിക്കുന്നതും മരിക്കുന്നതും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെടുന്നതും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് സമാന്തരമായാണ് ദീര്‍ഘകാല പദ്ധതിയും മുന്നോട്ട് വയ്ക്കുന്നത്. 

ജനസംഖ്യയുടെ 70 ശതമാനത്തിനും വാക്സിന്‍ നല്‍കി സാമൂഹിക പ്രതിരോധശേഷി കൈവരിച്ചാലും വാക്സിനേഷന്‍ പ്രക്രിയ തുടരും. ഇത് കൂടാതെ മഹാമാരിയെ തടുത്തുനിര്‍ത്താനുള്ള മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഉണ്ടാകും. 

രാജ്യാന്തര അംഗീകാരം ലഭിച്ചിട്ടുള്ള വാക്സിന്‍ ഡോസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഭാവി കാലത്തിന് വേണ്ടി പദ്ധതികള്‍ തയാറാക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലെ വാക്സിനേഷന്‍ പ്രക്രിയയുടെ തോത് കൂട്ടുന്നതിനായി ഫൈസര്‍ വാക്സിന്‍റെ 20 ലക്ഷം അധിക ഡോസുകള്‍ ഇറക്കുമതി ചെയ്യുന്നതിനായുള്ള അനുമതിക്കായും ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണ്.

Related News