ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനൊപ്പം ആഭ്യന്തര സർവിസ്​ നടത്തുന്ന വിമാനങ്ങളിൽ ജൂൺ ഒന്ന്​ മുതൽ പകുതി സീറ്റിൽ മാത്രം യാത്രക്കാർ

  • 29/05/2021



കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര സർവിസ്​ നടത്തുന്ന വിമാനങ്ങളിൽ ജൂൺ ഒന്ന്​ മുതൽ പകുതി സീറ്റിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. ​വർധിച്ചുവരുന്ന കോവിഡിൻറെ പശ്ചാത്തലത്തിലാണ്​ സിവിൽ ഏവിയേഷൻ മന്ത്രാലയം പുതിയ നിർദേശം പുറത്തിറക്കിയത്​​. നിലവിൽ 80 ശതമാനം സീറ്റുകളിൽ യാത്രക്കാരെ അനുവദിച്ചിരുന്നു.

സീറ്റ്​ കുറയുന്നതോടൊപ്പം വിമാന നിരക്കിലും വർധനവ്​ വരും. കഴിഞ്ഞവർഷം രണ്ട്​ മാസത്തെ ഇടവേളക്കുശേഷം 2020 മേയ്​ 25നാണ്​ ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചത്​. ആദ്യഘട്ടത്തിൽ 33 ശതമാനം സീറ്റുകളിൽ മാത്രമാണ്​ ആളുകളെ കയറ്റിയിരുന്നത്​. എന്നാൽ, ഡിസംബറോടെ സീറ്റ് പരിധി ക്രമേണ 80 ശതമാനം വരെ വർധിപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.

Related News