അനന്തരവനെ ആക്രമിച്ച കേസ്; കുവൈത്തി ഡോക്ടര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അഭിഭാഷകന്‍

  • 29/05/2021

കുവൈത്ത് സിറ്റി: അനന്തരവനെ ജിമ്മില്‍ ഉപയോഗിക്കുന്ന ഡമ്പല്‍ കൊണ്ട് തലയ്ക്ക് അടിച്ച കേസില്‍ പ്രതിയായ കുവൈത്തി ഡോക്ടര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വാദിയുടെ അഭിഭാഷകന്‍. അടിയേറ്റ വ്യക്തി തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും വലതുവശത്തിന്‍റെ ചലനശേഷിയുള്‍പ്പെടെ നഷ്ടപ്പെടുകയും ചെയ്തു. 

ഈദ് അവധിയുടെ ആദ്യ ദിവസം ആയിരുന്നു സംഭവം. ഗ്രനാഡയിലെ പ്രതിയുടെ വീടിനുള്ളിലാണ് കുറ്റകൃത്യം നടന്നത്. ഉടന്‍ അടിയേറ്റയാളുടെ കുടുബം ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചു. 

പൊലീസുള്‍പ്പടെയുള്ളവര്‍ എത്തി ബോധരഹിതനായ ആളെ അമിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് പരിക്കേറ്റയാള്‍ക്ക് ബോധം വന്നത്. എന്നാല്‍ അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയായി. 

ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതിക്ക് വധശിക്ഷയോ ജീവപര്യന്തമോ അനുഭവിക്കേണ്ടി വരുമെന്ന് വാദിയുടെ അഭിഭാഷകന്‍ അറ്റോര്‍ണി യാക്കൂബ് അല്‍ ഷാറ്റി പറഞ്ഞു. പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിക്കും. ഒരു മെഡിക്കല്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ആള്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News