ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ടീമുകള്‍ കുവൈത്തില്‍ എത്തിത്തുടങ്ങി

  • 31/05/2021

കുവൈത്ത് സിറ്റി: 2022 ലോകകപ്പിനും 2023 ഏഷ്യാ കപ്പിനുമുള്ള യോഗ്യതാ മത്സരങ്ങള്‍ക്കായി ഏഷ്യന്‍ ടീമുകള്‍ കുവൈത്തില്‍ എത്തിത്തുടങ്ങി. ജൂണ്‍ മൂന്ന് മുതല്‍ 15 വരെയായി രണ്ടാം ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കാണ് കുവൈത്ത് വേദിയൊരുക്കുന്നത്. ആദ്യം എത്തിയത് ചൈനീസ് തായ്പേയ് ടീമാണ്. 

ഇതുവരെ പോയിന്‍റുകള്‍ ഒന്നും സ്വന്തമാക്കാനാവാതെ ഗ്രൂപ്പില്‍ അഞ്ചാമതാണ് ഇവര്‍. നാല് പോയിന്‍റുകളുമായി നാലാം സ്ഥാനത്തുള്ള നേപ്പാളിനെയാണ് ചൈനീസ് തായ്പേയ് നേരിടുക. കുവൈത്ത് (10 പോയിന്‍റുകള്‍), ഓസ്ട്രേലിയ (12), ജോര്‍ദാന്‍ (10) എന്നിവരാണ് രണ്ടാം ഗ്രൂപ്പില്‍ മത്സരിക്കുന്നത്.

Related News