കുവൈത്തില്‍ തുറന്ന സ്ഥലങ്ങളിൽ ഉച്ചസമയത്ത് ജോലി ചെയ്യുന്നതില്‍ ഇന്ന് മുതല്‍ നിരോധനം

  • 31/05/2021

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്ന് മുതല്‍ ഓഗസ്റ്റ് അവസാനം വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം നടപ്പാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ (പി‌എ‌എം) അറിയിച്ചു. ഈ ​കാ​ല​യ​ള​വി​ൽ രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ സൂ​ര്യാ​ത​പം ഏ​ൽ​ക്കു​ന്ന​ത​ര​ത്തി​ൽ തു​റ​ന്ന​സ്​​ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യാ​നോ ചെ​യ്യി​പ്പി​ക്കാ​നോ പാ​ടി​ല്ലെന്ന് അധികൃതര്‍ അറിയിച്ചു.  തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  പരിശോധന സംഘങ്ങള്‍ക്ക് രൂപം നല്‍കിയതായി പാം ഡയറക്ടർ ജനറൽ അഹ്മദ് അൽ മൂസ പത്രക്കുറിപ്പിൽ അറിയിച്ചു.നിയമ ലംഘനം കണ്ടാല്‍ ആദ്യം നോട്ടീസും പിന്നെയും ആവര്‍ത്തിച്ചാല്‍ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പിഴയും നിയമ നടപടിയും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

രാ​ജ്യ​ത്ത് ചൂ​ട് ക​ന​ക്കു​ന്ന ​മാ​സ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ത​പം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഏ​ൽ​ക്കാ​തി​രി​ക്കു​ന്ന​തി​നാ​ണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയമ ലംഘനങ്ങള്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അഹ്മദ് അൽ മൂസ മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് നൽകുന്നതിന് തൊഴിലുടമകൾ പ്രതിജ്ഞാബദ്ധരാണെന്നും തൊഴിൽ നിയമങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related News