കുവൈത്തിൽ ഇന്ന് മുതൽ പബ്ലിക് ഗാർഡനുകൾ തുറക്കും.

  • 31/05/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ  ഇന്ന് മുതൽ പബ്ലിക് ഗാർഡനുകൾ തുറക്കും, രാവിലെ 8:00 മുതൽ രാത്രി 10:00 വരെ പൊതു ഉദ്യാനങ്ങൾ വീണ്ടും തുറക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പി‌എ‌എ‌എഫ്‌ആർ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് പാർക്കുകളും ഗാർഡനുകളും പൊതുജനങ്ങൾക്കു പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. 

എല്ലാ പൊതു ഉദ്യാനങ്ങളും വീണ്ടും തുറക്കുന്നത്  മുനിസിപ്പാലിറ്റി അഫയേഴ്സ്, ഭവന വികസന സഹമന്ത്രി ഷായ് അൽ-ഷായ്യുടെ ഉത്തരവ്   അടിസ്ഥാനമാക്കിയാണെന്ന് PAAAFR  എഞ്ചിനീയറിംഗ് അഗ്രികൾച്ചറൽ സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അലി അൽ ഫാർസി പറഞ്ഞു, അധ്യയന വർഷം അവസാനിച്ചതിനുശേഷം കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദം വർദ്ധിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്ന് അൽ ഫാർസി കൂട്ടിച്ചേർത്തു.എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും സ്വീകരിച്ചായിരിക്കും ഗാർഡനുകളുടെ പ്രവർത്തനം. 

Related News