രാജ്യത്തെ പാർക്കുകൾ ഇന്ന് മുതല്‍ തുറക്കാൻ അനുമതി നല്‍കി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ്

  • 31/05/2021

കുവൈത്ത് സിറ്റി : കോവിഡ്  വ്യാപനത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ പാർക്കുകൾ തുറക്കാൻ അനുമതി നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് അറിയിച്ചു. രാജ്യത്തെ എല്ലാ പൊതു പാര്‍ക്കുകളും  ഇന്ന്  തുറക്കും. കോവിഡ് ചട്ടങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്കുകള്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സൈക്ലിങ്, നടത്തം, ഓട്ടം എന്നീവ അനുവദിക്കും. 

പാർക്കുകളിലെ കളി സ്ഥലങ്ങൾ, ഭക്ഷണ ഇടങ്ങൾ, വ്യായാമ യന്ത്രങ്ങൾ, ശുചിമുറികളും  തുറക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സർക്കാർ നിർദ്ദേശങ്ങളും പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദർശകർ സഹകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്കൂളുകളില്‍ വാര്‍ഷിക അവധി ആരംഭിച്ചതിനാല്‍ കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ തീരുമാനമെന്ന് അലി അൽ ഫാർസി പറഞ്ഞു. 

Related News