കുവൈത്തിൽ വ്യാപാര സ്ഥാപങ്ങങ്ങളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം ഉടന്‍ നീട്ടിയേക്കും.

  • 31/05/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ വ്യാപാര സ്ഥാപങ്ങങ്ങളുടെയും മാളുകളുടെയും പ്രവര്‍ത്തന സമയം നീട്ടിയേക്കും. നിലവിൽ രാത്രി എട്ട് വരെയാണ് അനുമതിയുള്ളത്. പ്രവര്‍ത്തന സമയം നീട്ടുന്ന വിഷയത്തില്‍ പഠനവും വിലയിരുത്തലുകളും നടക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 

നിലവിലെ സമയക്രമത്തിന്‍റെ കൂടെ രണ്ട് മണിക്കൂര്‍ കൂടെ അനുവദിക്കാനാണ് സാധ്യത. അതായത് എട്ടെന്നുള്ളത് രാത്രി പത്ത് വരെയാക്കാന്‍ അനുമതി നല്‍കിയേക്കും. റെസ്റ്റെറെന്‍റുകള്‍ക്കും കഫേകള്‍ക്കും കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യവും കൊവിഡ് സാഹചര്യം പരിഗണിച്ചാകും തീരുമാനിക്കുക. 

വാക്സിനേഷന്‍ പ്രക്രിയയുടെ വേഗം കൂട്ടി കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തുന്നതോടെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനസമയം കൂട്ടും. ചുരുങ്ങിയ സമയത്തിനുള്ളില്‍ കടകളുടെ പ്രവര്‍ത്തനം സമയം കൂട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.

Related News