അസ്ട്രാസെനെക്ക വാക്സിൻ മുന്നാം ബാച്ച് ഇന്ന് എത്തിച്ചേരും

  • 31/05/2021

കുവൈത്ത് സിറ്റി : കുവൈത്തിൽ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക വാക്സിന്‍റെ മുന്നാം ബാച്ച്  ഇന്ന് എത്തിച്ചേരുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു.നാല് ലക്ഷം ആസ്ട്രസെനക ഡോസുകളാണ് ഇന്ന്  കൊണ്ടുവരുന്നത്. നേരത്തെ ഒന്നിലേറെ തവണ ഷിപ്മെൻറ് വൈകിയതുമൂലം രണ്ടാം ഡോസ് വാക്സിനേഷന്‍ ​ നൽകുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. ഫെബ്രുവരി പകുതി മുതൽ ആദ്യത്തെ ഡോസ് ലഭിച്ചവർക്ക് ഓക്സ്ഫോർഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. 

ആസ്ട്രസെനക വാക്സിന്‍റെ ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്​നങ്ങൾ കാരണമാണ്​ വാക്സിനേഷന്‍  വൈകിയത്​. ആസ്ട്രസെനക വാക്സിന്‍റെ നാലാം ബാച്ച് ജൂലൈ പകുതിയില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. പുതുതായി വാക്സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് ആസ്ട്രസെനക വാക്​സിൻ ഇപ്പോൾ നല്‍കുന്നില്ല. ആദ്യ ഡോസ്​ സ്വീകരിച്ച്​ മൂന്ന്​ മാസത്തെ ഇടവേളയിട്ടാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​. ആസ്​ട്രസെനക വാക്​സിൻ ഫലപ്രദമാകാൻ ഈ ഇടവേള ആവശ്യമാണെന്ന ആരോഗ്യ വിദഗ്​ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്​ ഇങ്ങനെ ചെയ്യുന്നത്​. പുതിയ ഷിപ്​മെൻറ്​ വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നതിനിടയിലാണ്​ മൂന്നാം ബാച്ച്​ ഇന്നെത്തുന്നത്. നേരത്തെ ഒന്നാമത്തെ ബാച്ചിൽ രണ്ടുലക്ഷം ഡോസും രണ്ടാം ബാച്ചില്‍ ഒന്നര ലക്ഷം ഡോസ് ആസ്ട്രസെനക വാക്സിനാണ് രാജ്യത്ത് കൊണ്ടുവന്നത്. 

Related News