വാട്‌സാപ്പ് ഓട്ടോ ആന്‍സറിംഗ് സേവനവുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

  • 31/05/2021

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കുന്നതിനും വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് അറിയുന്നതിനും വാട്സ് ആപ്പിലൂടെ സഹായിക്കുന്ന പുതിയ സേവനം 'സനദ്' ആരംഭിച്ചു. 

24349191 എന്ന വാട്സാപ്പ്  നമ്പറുമായി ബന്ധപ്പെട്ടാല്‍ ഓട്ടോ ആന്‍സര്‍ ലഭിക്കുന്ന സംവിധാനത്തിനാണ് ആഭ്യന്തര മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. വിവിധ കോഡുകള്‍ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക.

ഇലക്ട്രോണിക് സര്‍വീസുകള്‍ക്ക് S , ഇടപാടുകള്‍ക്ക് T, പൊതു അന്വേഷണങ്ങള്‍ക്ക് I എന്നിവയാണ് കോഡുകള്‍.
1-വയലേഷന്‍ പേയ്‌മെന്റ്‌സ്, 2-റെസിഡന്‍സ് അഫയേഴ്‌സ് സര്‍വീസ്, 3-ഡ്രൈവിംഗ് ലൈസന്‍സ് സര്‍വീസ്, 4-പിപിടി പ്ലാറ്റ്‌ഫോം, 5-ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്‌മെന്റ്, 6-വ്യക്തിഗത അന്വേഷണങ്ങള്‍, 7-‘റിമൈന്‍ഡ് മി സര്‍വീസ്’ എന്നിങ്ങനെ വിവിധ ‘മെനു’കളും ലഭ്യമാണ്.

Related News