പ്രവാസികളുടെ തിരിച്ചുവരവ്; നിര്‍ണായക യോഗം അടുത്തയാഴ്ച.

  • 01/06/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവ് അടക്കം പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ അസംബ്ലിയുടെ ആരോഗ്യ കമ്മിറ്റിയും ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹും അടുത്തയാഴ്ച  യോഗം ചേരും. 

യാത്രാനിരോധനം സംബന്ധിച്ചും വിദേശികള്‍ക്കായി വിമാനത്താവളം തുറക്കുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. കൊവിഡ് പടരുന്നത് തടയുന്നതിനായി കഴിഞ്ഞ മൂന്ന് മാസമായി പ്രവാസികളുടെ പ്രവേശനം കുവൈത്ത് വിലക്കിയിരിക്കുകയാണ്. 

അതുകൊണ്ട്, തിരികെ വരാനാവില്ലെന്ന ആശങ്കയില്‍ നിരവധി  പ്രവാസികൾ  അവരുടെ യാത്ര വേണ്ടെന്ന് വച്ചിരിക്കുകയാണ്. അതേസമയം, ആയിരക്കണിക്കിന് താമസവിസയുള്ള പ്രവാസികള്‍ രാജ്യത്തേക്ക് എത്താനാവാതെ വിദേശത്ത് കുടുങ്ങിയിരിക്കുകയുമാണ്. 

ആരോഗ്യ മന്ത്രാലയത്തിന്‍റെ കൊവിഡ് വാക്സിനേഷന്‍ പ്രക്രിയ സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള വിമര്‍ശനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും യോഗം വിലയിരുത്തും.

Related News